ശബരിമല അയ്യപ്പ ക്ഷേത്രം ഇന്ന് തുറക്കും

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (15:23 IST)
പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം ഓണനാളുകളിൽ പൂജകൾക്കായി ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഉത്രാടം മുതൽ ചതയം നാൾ വരെ ഭക്തർക്ക് ഓണസദ്യയും ഒരുക്കും. നാളെ മുതൽ ഉദയാസ്തമയ പൂജ, അഷ്ഠാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നടക്കും.

സെപ്തംബർ പത്ത് ശനിയാഴ്ച രാത്രി പത്ത് മണിക്ക് തിരുനട അടയ്ക്കും. കന്നിമാസം പൂജകൾക്കായി തിരുനട സെപ്തംബർ പതിനാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് വീണ്ടും തുറക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :