സംസ്ഥാനത്ത് അതിതീവ്രമഴ, ആലപ്പുഴയിൽ 17 വീടുകൾ ഭാഗികമായി തകർന്നു, എറണാകുളത്ത് ഇടവിട്ട് മഴ

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (13:04 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആലപ്പുഴ ജില്ലയിൽ അതിശക്തമഴയാണ് പെയ്യുന്നത്. ഇന്നലെ രാത്രി തുടങ്ങിയ മഴ രാവിലെയും ജില്ലയിൽ തുടരുകയാണ്.നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും
17 വീടുകള്‍
ഭാഗികമായി തകര്‍ന്നു.

ജില്ലയിലെ അടിയന്തിര സാഹചര്യത്തെ നേരിടാൻ എൻഡിആർഎഫ് ടീം ജില്ലയിൽ വൈകീട്ടോട് കൂടി എത്തിച്ചേരും. എറണാകുളത്ത് രാത്രി മുതൽ ഇടവിട്ട് മഴ തുടരുകയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു.

കനത്തമഴയുടെ പശ്ചാത്തലത്തിൽ പമ്പയിൽ സ്നാനം ചെയ്യുന്നത് നിരോധിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്.ലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :