ഓണം വാരാഘോഷത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (16:24 IST)
സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഇക്കുറി വിപുലമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടേതാണ് തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ എം. വിന്‍സന്റ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ജില്ലയിലെ ഓണാഘോഷ വേദികള്‍ പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേര്‍ന്ന് ഓരോ സബ് കമ്മിറ്റികളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :