ശബരിമല സ്ത്രീപ്രവേശം; യുഡിഎഫ് സർക്കാരിന്റെ നിലപാട് തുടരുമെന്നു സർക്കാർ സുപ്രീംകോടതിയിൽ

കേസ് നവംബർ ഏഴിലേക്ക് വീണ്ടും മാറ്റി

sabarimala temple , oommen chandy government , LDF , suprem court ശബരിമല സ്ത്രീപ്രവേശം , സുപ്രീംകോടതി ,സർക്കാർ, ഉമ്മൻചാണ്ടി , ശബരിമല
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 ജൂലൈ 2016 (20:56 IST)
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിന്റെ നിലപാട് തുടരുമെന്ന് എൽഡിഎഫ് സുപ്രീംകോടതിയിൽ. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ഹര്‍ജിയില്‍ വാദം തുടരവെയാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് നവംബർ ഏഴിലേക്ക് വീണ്ടും മാറ്റി.

പഴയ സത്യവാങ്മൂലം ഇപ്പോൾ മാറ്റുന്നില്ലെന്നും കൂടുതൽ പരിശോധനകൾക്കും നിയമോപദേശങ്ങൾക്കും ശേഷം പുതിയത് സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 10നും 50നും ഇടയിൽ പ്രായമുളള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ആചാരങ്ങൾക്കെതിരാണെന്നും ആചാരങ്ങൾ ലംഘിക്കരുതെന്നുമാണ് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ നൽകിയിരുന്ന സത്യവാങ്മൂലത്തിൽ നിലപാടെടുത്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :