ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം; ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടരുത്: സര്‍ക്കാരിനെതിരെ എന്‍എസ്എസിന്റെ പ്രമേയം

സംസ്ഥാന സര്‍ക്കാരിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി എന്‍എസ്എസിന്റെ പ്രമേയം.

ചങ്ങനാശേരി, എന്‍എസ്എസ്, എല്‍ ഡി എഫ് CHANGANASSERY, NSS, LDF
ചങ്ങനാശേരി| സജിത്ത്| Last Modified ശനി, 25 ജൂണ്‍ 2016 (11:00 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി എന്‍എസ്എസിന്റെ പ്രമേയം.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലും ശബരിമല വിഷയത്തിലുമാണ് ബജറ്റ് സമ്മേളനത്തിനിടെ എന്‍എസ്എസ് നേതൃത്വം തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയത്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്കു വിടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എന്‍ എസ് എസ് ആവശ്യപ്പെട്ടു. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യവും സമ്മേളനത്തിനിടയില്‍ ഉയര്‍ന്നു വന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായത് വര്‍ഗീയതയോടുള്ള മൃദു സമീപനമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തിരുന്ന പോലെ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നയങ്ങളേയും എതിര്‍ക്കുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :