പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല; മദ്യനയത്തിൽ തൽസ്‌ഥിതി തുടരും - മന്ത്രി ടിപി രാമകൃഷ്ണന്‍

യുഡിഎഫ് നയം നടപ്പാക്കാനല്ല എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നത്

bar case in kerala , bar banned , UDF and LDF മദ്യ നയം , യു ഡി എഫ് , ടിപി രാമകൃഷ്ണന്‍ , എൽഡിഎഫ് സർക്കാർ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 11 ജൂലൈ 2016 (20:42 IST)
മദ്യനയത്തിൽ തൽസ്‌ഥിതി തത്കാലത്തേക്കു തുടരുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല എന്നാണ് നിലവിൽ സ്വീകരിച്ചിരിക്കുന്ന തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തില്‍ പിന്നീട് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നയം നടപ്പാക്കാനല്ല അധികാരത്തിൽവന്നത്. ജനങ്ങളോട് ആലോചിച്ച ശേഷം എൽഡിഎഫ് സർക്കാർ സമഗ്രമായ മദ്യനയം രൂപപ്പെടുത്തും. പൂട്ടിയവ ഇനി തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :