ശശികലയെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ സമ്മാനം

ശശികലയെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ സമ്മാനം

sabarimala , kp sasikala , DGP , BJP , loknath behra , ബിജെപി , കെപി ശശികല , ഹിന്ദു ഐക്യവേദി , ശബരിമല
പമ്പ| jibin| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (08:37 IST)
യുവതീപ്രവേശന ഉത്തരവ് ബിജെപി രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്‌റ്റ് ചെയ്‌ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
ഡിജിപി ലോക്‍നാഥ് ബെഹ്‌റയുടെ സമ്മാനം.

പത്ത് പൊലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാർഡും നൽകുന്നത്. ഇവര്‍ സ്തുത്യർഹമായ സേവനമാണ് ശബരിമലയില്‍ കാഴ്‌ചവച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ് ഐ മാരായ വി അനിൽ കുമാരി, സിടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനിൽകുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥർ. സിഐമാർക്ക് 1000 രൂപവീതവും എസ്ഐമാർക്ക് 500 രൂപ വീതവുമാണ് അവാർഡ്.

പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല ദർശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് വെച്ച് രാത്രി തടയുകയും പിറ്റേന്ന് പുലർച്ചെ അറസ്റ്റു ചെയ്യുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :