മലകയറാൻ വീണ്ടും രേഷ്മയും ഷാനിലയും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മടക്കിയയച്ചു

  nilakkal , sabarimala , sabarimala protest , police , പൊലീസ് , സ്‌ത്രീകള്‍ , ശബരിമല , സന്നിധാനം
നിലയ്‌ക്കല്‍| Last Modified ശനി, 19 ജനുവരി 2019 (07:56 IST)
മണ്ഡലകാലത്തിന്‍റെ അവസാന ദിവസമായ ഇന്ന് ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്‌മ നിശാന്തും ഷാനിലയുമാണ് ഇന്ന് പുലര്‍ച്ചെ എത്തിയത്.

പുലർച്ചെ നിലയ്ക്കലിൽ എത്തിയ ഇവരെ പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്കു മാറ്റി. തുടർന്നു നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ യുവതികൾ പിന്‍മാറാൻ തീരുമാനിക്കുകയായിരുന്നു. ഇവരെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇവരെ മടക്കിയയച്ചതായി പൊലീസ് വ്യക്തമാക്കി.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്.

ഇതിനാല്‍ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് പറയുന്നു. വ്രതം എടുത്താണു ദർശനത്തിനു വന്നതെന്നും പിൻമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും രേഷ്‌മയും ഷാനിലയും വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :