ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ നിലപാടിനെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (11:21 IST)
പുതുപ്പള്ളി: വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തി എന്ന ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ശബരിമലയിലെ വിശ്വാസങ്ങളും ആദര്‍ശങ്ങളും നടപടികളും അംഗീകരിച്ചുകൊണ്ട് കൊടുത്ത സത്യവാങ്മൂല ത്തിനെതിരെയാണ് പിണറായി വിജയന്‍ സത്യവാങ് മൂലം നല്‍കിയത്.

ഇപ്പോഴും അത് പിന്‍വലിച്ചിട്ടില്ലെന്നും അതാണ് സുപ്രീം കോടതിയില്‍ നില്‍ക്കുന്നതെന്നും അത് പിന്‍വലിക്കാന്‍ പറയുമ്പോള്‍ നിഷേധാത്മക മറുപടിയാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഭയന്ന് ജനങ്ങളെയും ഭയന്ന് ഒരു യു ടേണ്‍
മുഖ്യമന്ത്രി നടത്തിയെന്നും ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :