കഞ്ചാവ് മിഠായിയുമായി മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 6 ജനുവരി 2023 (19:32 IST)
എറണാകുളം: കഞ്ചാവ് മിഠായിയുമായി മൂന്നു അന്യസംസ്ഥാനക്കാർ പിടിയിലായി. നളന്ദ സ്വദേശികളായ അജയകുമാർ, മണ്ഡൂർ യാദവ്, മുകേഷ് കുമാർ എന്നീ യുവാക്കളാണ് പിടിയിലായത്.

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി മരുന്നിലേക്ക് ആകർഷിക്കുക എന്ന ലക്‌ഷ്യം വച്ചായിരുന്നു കഞ്ചാവ് മിഠായികളും മറ്റു ലഹരി മരുന്നുകളുമായി ഇവർ എത്തിയത്. സെൻട്രൽ പൊലീസാണ് ഇവരെ പിടികൂടിയത്.

അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാർ, ഇൻസ്‌പെക്ടർ വിജയ് ശങ്കർ എന്നിവർ നടത്തിയ അന്വേഷണത്തിൽ മുല്ലശേരി കനാൽ പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :