ശബരിമല: നിറപുത്തരി 22 ന്

ശബരിമല| vishnu| Last Modified ഞായര്‍, 5 ജൂലൈ 2015 (14:51 IST)
ഇക്കൊല്ലത്തെ നിറപുത്തരി ഉത്സവം ജൂലൈ 22 നു നടക്കും. 22 നു പുലര്‍ച്ചെ 5.30 നും 6.15 നും ഇടയ്ക്കുള്ള അത്തം നക്ഷത്രത്തിലും കര്‍ക്കിടകം രാശിയിലുമാണ് നിറപുത്തരി.

ഈ ദിവസങ്ങളില്‍ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജയും പടിപൂജയും ഉദയാസ്തമയ പൂജയുമുണ്ടാവും. ഇതിനൊപ്പം നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവയും നടത്താവുന്നതാണ്.

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ജൂലൈ 16 നു വൈകിട്ട് 5 മണിക്കു തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസത്തെ പൂജകള്‍ക്ക് ശേഷം സാധാരണ രീതിയില്‍ നട അടയ്ക്കേണ്ടതാണ് എങ്കിലും 22 നു നിറപുത്തരി മഹോത്സവം ആയതിനാല്‍ അന്ന് രാത്രി 10 മണിക്കേ നട അടയ്ക്കുകയുള്ളു. അതിനു ശേഷം നട തുറക്കുന്നത് ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16 നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :