പത്തനംതിട്ട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്

പത്തനംതിട്ട| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (18:50 IST)
പത്തനംതിട്ട ജില്ലയെ ലോക വിനോദസഞ്ചാര ഭൂപടത്തിലാക്കാന്‍ ഡി.റ്റി.പി.സി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണുന്നു. കുട്ടവഞ്ചി സവാരി, എക്‌സ്‌പ്ലോര്‍ പത്തനംതിട്ട തുടങ്ങിയ നൂതന പദ്ധതികള്‍ ഇതിനോടകം ശ്രദ്ധ നേടി. വിനോദ സഞ്ചാരികളെ ജില്ലയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഗമ വേദിയായ കൊച്ചിയില്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ജില്ലയുടെ തനതു ആകര്‍ഷകങ്ങളും പ്രത്യേകതകളും സവിശേഷതകളും അവതരിപ്പിക്കുന്നതിനും സഞ്ചാരികളില്‍ എത്തിക്കുന്നതിനും ഡി.റ്റി.പി.സിക്ക്‌ കഴിഞ്ഞു.


മലയാലപ്പുഴ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ തീര്‍ഥാടകര്‍ക്ക്‌ തുറന്നുകൊടുത്തതും മലയാലപ്പുഴയില്‍ 66 ലക്ഷം രൂപ മുതല്‍മുടക്കി ടൂറിസം വകുപ്പും ഡി.റ്റി.പി.സിയും ചേര്‍ന്നാണ്‌ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ പണികഴിപ്പിച്ചതും ശ്രദ്ധേയമാണ്‌. ആറന്മുളയില്‍ 71 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറന്മുള ടൂറിസ്റ്റ്‌ ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതില്‍ ഭക്ഷണശാല, ടോയ്‌ലറ്റ്‌ സൗകര്യം, ക്രാഫ്‌റ്റ്‌ എംബോറിയം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടും.

71.80 ലക്ഷം രൂപ മുടക്കി അടൂരില്‍ എം.സി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന പുതിയകാവിന്‍ചിറ ടൂറിസം പദ്ധതി, റാന്നി വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചാട്ടത്തോടനുബന്ധിച്ച്‌ ആരംഭിച്ച പെരുന്തേനരുവി ടൂറിസം പ്രോജക്‌ടിന്റെ ഒന്നും രണ്ടും ഘട്ടങ്ങളുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായി. ഇലവുംതിട്ട സരസകവി മൂലൂര്‍ സ്‌മാരകത്തിന്റെ പുനരുദ്ധാരണവും, ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ വിശ്രമ സൗകര്യം ഒരുക്കുന്നതിനായി.

അടവി-കോന്നി കുട്ടവഞ്ചി യാത്രയ്‌ക്ക്‌ ടൂറിസം വകുപ്പ്‌ 75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. കോന്നി ആനക്കൂട്ടിലെ മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിന്‌ 80 ലക്ഷം രൂപയും കടമ്മനിട്ട പടയണി ഗ്രാമത്തിന്റെ രണ്ടാം ഘട്ടത്തിന്‌ 45 ലക്ഷം രൂപയും നല്‍കി.
ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷമായി 15 ഹോം സ്റ്റേകള്‍ക്കും രണ്ടു സര്‍വീസ്‌ വില്ലകള്‍ക്കും ടൂറിസം വകുപ്പ്‌ അനുമതി നല്‍കി. ഗവിയിലേക്കുള്ള യാത്ര പോകുന്നവര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ എട്ടു കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ അനുമതി നേടിയെടുത്തു
എന്നിവയെല്ലാം ജില്ലയെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ എത്തിക്കുന്നതിനുതകും എന്നാണു കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :