1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki rajamala death became 48

രാജമല ദുരന്തം: മരണം 48 ആയി

Idukki
രാജമല ദുരന്തത്തില്‍ മരണം 48 ആയി. എന്‍ഡിആര്‍എഫ്, പോലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയില്‍ ഇന്ന് 5 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. മൂന്ന് മൃതശരീരം ഇന്നലെ പുഴയില്‍ ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
 
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശബരിമലയില്‍ നിറപുത്തരി ആഘോഷിച്ചു