വയനാടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ ഉള്‍പ്പെട്ട വിശ്വശാന്തി ഫൗണ്ടേഷന്‍; ആദ്യഘട്ടമായി നല്‍കുന്നത് മൂന്ന് കോടി രൂപ
വയനാടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ ഉള്‍പ്പെട്ട വിശ്വശാന്തി ഫൗണ്ടേഷന്‍ ആദ്യഘട്ടമായി മൂന്ന് കോടി രൂപ നല്‍കും. നടന്‍ മോഹന്‍ലാലാണ് ഇക്കാര്യം പറഞ്ഞത്. ചൂരല്‍ മലയിലും മുണ്ടക്കൈയിലും കാണാന്‍ കഴിയുന്നത് സങ്കടകരമായ കാഴ്ചകളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സൈനിക വേഷത്തിലാണ് മോഹന്‍ലാല്‍ ദുരന്ത ഭൂമിയിലെത്തിയത്.