1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

Sabarimala
ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്. 45 വയസായിരുന്നു. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് വച്ചാണ് കുഴഞ്ഞുവീണത്. വനംവകുപ്പ് ആര്‍ആര്‍ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
അതേസമയം ഇന്നലെയും ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. റാന്നി പെരുനാട് കൂനംകരയിലായിരുന്നു സംഭവം.
About Writer
സിആര്‍ രവിചന്ദ്രന്‍