സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 നവംബര്‍ 2023 (16:59 IST)
പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പുന്നപ്ര ഈരേശേരിയില്‍ സെബിന്‍ ക്രിസ്റ്റ്യന്‍ ആണ് അറസ്റ്റിലായത്. പുന്നപ്ര പോലീസാണ് പ്രതിയെ പിടികൂടിയത്.
സെബിന്റെ പിതാവ് ഈരേശേരിയില്‍ സെബാസ്റ്റ്യാനെയാണ് ആക്രമിച്ചത്. ഈ കഴിഞ്ഞ 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സെബാസ്റ്റ്യാന്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം ചെയ്യവെയാണ് മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.