നിങ്ങൾക്ക് ഈ പിഴവ് പറ്റിയോ ?, ഒന്നരമാസം കഴിഞ്ഞാൽ ഫോൺ പേ, ഗൂഗിൾ പേ എന്നിവ ഉപയോഗിക്കാൻ കഴിഞ്ഞേക്കില്ല

അഭിറാം മനോഹർ| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (18:35 IST)
ഇന്ന് ഇന്ത്യയാകമാനം വലിയ രീതിയില്‍ പ്രചാരം ചെയ്തിട്ടുള്ള പെയ്‌മെന്റ് രീതിയാണ് യുപിഐ. ഉപഭോക്താക്കള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാം എന്നാണ് ഇതിന്റെ ആകര്‍ഷണം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യുപിഐ പേയ്‌മെന്റുകളെ പറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് എന്‍സിപിഐ.

എല്ലാ ബാങ്കുകളും ഫോണ്‍ പേ,ഗൂഗിള്‍ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവര്‍ത്തനരഹിതമായ യുപിഐ ഐഡികള്‍ ക്ലോസ് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷമായി ഇടപാട് നടത്താത്ത ഐഡികള്‍ ബ്ലോക്ക് ചെയ്യാന്‍ എന്‍പിസിഐ എല്ലാ ബാങ്കുകളോടും തേര്‍ഡ് പാര്‍ട്ടി ആപ്പുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ നിങ്ങളുടെ യുപിഐ ഐഡി ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ ഈ തീയ്യതിക്ക് മുന്‍പ് നിങ്ങളുടെ യുപിഐഇ ഐഡി സജീവമാക്കണം. യുപിഐ ഐഡി നിര്‍ജീവമാക്കുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഇമെയില്‍ വഴിയോ സന്ദേശത്തിലൂടെയോ അറിയിപ്പ് നല്‍കും.

എന്‍പിസിഐയുടെ മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യുപിഐ ഐഡിയും മൊബൈല്‍ നമ്പറും പരിശോധിക്കും. ഒരു വര്‍ഷക്കാലമായി ഐഡിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റോ ഡെബിറ്റോ നടന്നില്ലെങ്കില്‍ അത് ക്ലോസ് ചെയ്യും. ജനുവരി ഒന്ന് മുതല്‍ ഈ ഐഡി ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകള്‍ നടത്താനാകില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :