കുമളിയില്‍ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പഭക്തന്മാരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:30 IST)
കുമളിയില്‍ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പഭക്തന്മാരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. കൂടാതെ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന 7 വയസ്സുകാരനായ ഹരിഹരന്‍ പിതാവ് രാജ എന്നിവര്‍ക്ക് 50000 രൂപ വീതവും നല്‍കി. ശനിയാഴ്ച കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്.

ചികിത്സയില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിയാണ് ഗ്രാമവികസന വകുപ്പ് മന്ത്രി തുക കൈമാറിയത്. അപകടത്തില്‍ 8 പേരാണ് മരണപ്പെട്ടിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :