സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 നവംബര്‍ 2022 (18:04 IST)
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു ദീര്‍ഘദൂര യാത്രചെയ്തു ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ ക്ഷീണമകറ്റാന്‍ നിലയ്ക്കലില്‍ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണമെന്നു സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോളര്‍ അറിയിച്ചു.
ദീര്‍ഘദൂര യാത്രാക്ഷീണത്താല്‍ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലില്‍ വിശ്രമത്തിനു ശേഷം പമ്പയിലേക്കു യാത്ര തുടരണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്.