സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 17 നവംബര്‍ 2022 (11:27 IST)
എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് ഹൈക്കോടതി. പ്രിയ വര്‍ഗീസിനെ വിമര്‍ശിച്ചാണ് ഹൈക്കോടതിയുടെ പ്രസ്ഥാവന. അതേസമയം പരിശോധിച്ച രേഖകള്‍ മാത്രമേ ചോദിക്കുന്നുള്ളുവെന്നും പ്രിയ വര്‍ഗീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും കോടതി ചോദിച്ചു. സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു.
അതേസമയം എന്‍എസ്എസ് കോഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണമെന്നും കോടതി പറഞ്ഞു. കൂടാതെ അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലി ആണെന്നും കോടതി വ്യക്തമാക്കി.