തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 27 ഡിസംബര് 2018 (07:52 IST)
അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ശബരിമല കർമ സമിതിയുടേതാണ് തീരുമാനം.
കേരളത്തിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. കണ്ണൂർ കാസർഗോഡ് അതിർത്തിയായ കാലിക്കടവിലും കരിവെള്ളൂരിലുമാണ് അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിലും സമാനമായ സംഭവം ഉണ്ടായെന്ന് ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്ജെ ആർ കുമാർ അറിയിച്ചു.
നിരവധി സ്ത്രീകള്ക്കും കുട്ടികള്ക്കും ആക്രമണത്തില് പരുക്കേറ്റതായിട്ടാണ് റിപ്പോര്ട്ട്.