ബി ജെ പി തോൽക്കുമെന്ന് ഭയം, കളം മാറ്റി ചവിട്ടാൻ തയ്യാറെടുത്ത് ബാബാ രാംദേവ് !

സുമീഷ് ടി ഉണ്ണീൻ| Last Updated: ബുധന്‍, 26 ഡിസം‌ബര്‍ 2018 (14:15 IST)
ബാബാ രാംദേവും ബി ജെപിയും തമ്മിലൂള്ള ബന്ധത്തെക്കുറിച്ച് ആർക്കും മോശം അഭിപ്രയം ഉണ്ടാകില്ല. കേന്ദ്ര സർക്കാരും ബാബ രാംദേവും തമ്മിൽ വലിയ സൌഹൃദമാണ് എന്നാൽ. കാര്യങ്ങൾ മാറിമറിയുന്നു എന്ന തോന്നൽ അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകൾ തെളിയിച്ചാതാണ്. ആ ബോധ്യത്തിൽനിന്നും കളം മാറ്റി ചവിട്ടാൻ തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ബാബാ രാംദേവിന്റെ വാക്കുകൾ നൽകുന്നത്.

2019ൽ ആര് അധികാരത്തിൽ എത്തുമെന്ന് പറയാനകില്ല. ശക്തമായ മത്സരം തന്നെ നടക്കും. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പിന്തുണ നൽകില്ല എന്നുമാണ് ബാബാ രാംദേവ് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മതപരമായ അജണ്ടകൾ ഒന്നും തങ്ങൾക്കില്ല. യോഗയിലൂടെയും വേദങ്ങളിലൂടേയും ആത്മീയ ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് ആഗ്രഹം എന്നും രാംദേവ് പറയുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാംദേവ് അകമഴിഞ്ഞ പിന്തുണ ബി ജെ പിക്ക് നൽകിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ബി ജെ പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് രാംദേവ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
രാംദേവ് നേതൃത്വം നൽകുന്ന വാണിജ്യ ബ്രാൻഡിനെ വിപണിയിലെത്തിക്കാൻ വലിയ സഹായം തന്നെ നൽകിയിരുന്നു.

ന്യൂഡിൽ‌സിനെയാണ് കമ്പനി ആദ്യം വിപണിയിൽ അവതരിപ്പിച്ചത്. അതിനായി വിപണിയിൽ ശക്തമായ സാനിധ്യം അറിയിച്ച് നിൽക്കുന്ന അന്താരഷ്ട്ര ബ്രാൻഡിനെ വിപണിയിൽ നിന്നും അൽ‌പ കാലത്തേക്ക് മാറ്റി നിർത്താൻ വരെ കേന്ദ്രസർക്കാർ തയ്യാറായി. മാത്രമല്ല ബാബാ രാംദേവിനെ ഹരിയാനയുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും ക്യാബിനറ്റ് പദവി നൽകുകയും കൂടി ചെയ്തു.

അത്രത്തോളം വലിയ സൌഹൃദമാണ് തിരഞ്ഞെടുപ്പിൽ തുടരാനാകില്ല എന്ന് ബാബാ രാംദേവ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി ജെ പിക്ക് സധിച്ചേക്കില്ല എന്ന സംശയം ഏൻ ഡി എയുമായി ഏറെ സൌഹൃദം പുലർത്തുന്ന രാംദേവിന് പോലും ഉണ്ടായിരിക്കുന്നു. എന്നാൽ ഇതിനെ ഒരു മുൻ‌കരുതലായി വേണമെങ്കിൽ കണക്കാക്കാം. ബി ജെ പി ജയിച്ചില്ലെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഭരണരംഗത്തുനിന്നും തടസങ്ങൾ നേരിടാതിരിക്കാനുള്ള ഒരു മുൻ‌കരുതൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :