ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രിയടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
A Padmakumar
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2025 (08:22 IST)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളില്‍ വിശദമായ പരിശോധനയ്ക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. താന്‍ പ്രസിഡന്റാവുന്നതിനു മുന്‍പ് തന്നെ പോറ്റി ശബരിമലയില്‍ ശക്തനായിരുന്നുവെന്നും തന്ത്രിയടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കട്ടിള പാളികളില്‍ സ്വര്‍ണം പൂശാനുള്ള സ്‌പോണ്‍സര്‍ഷിപ്പിനായി പോറ്റിയെ പത്മകുമാര്‍ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനിറ്റില്‍ അടക്കം തിരുത്തല്‍ വരുത്തിയെന്നുമാണ് കണ്ടെത്തല്‍. അതേസമയം റിമാന്റില്‍ കഴിയുന്ന മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും ഇന്ന് കോടതി വാദം കേള്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :