ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു.

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
A Padmakumar
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 നവം‌ബര്‍ 2025 (09:20 IST)
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.

ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് വീട്ടിലെ പരിശോധന പൂര്‍ത്തിയായത്. 12 മണിക്കൂറാണ് പരിശോധന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :