'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖകള്‍ ആണ് അറസ്റ്റിലായ പത്മകുമാറിനു കുരുക്കായത്.

A Padmakumar, Sabarimala Case, A Padmakumar Sabarimala Gold case, A Padmakumar Arrest,  എ.പത്മകുമാറിനു വീണ്ടും നോട്ടീസ്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍
A Padmakumar
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 21 നവം‌ബര്‍ 2025 (12:08 IST)
നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്ന് എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖകള്‍ ആണ് അറസ്റ്റിലായ പത്മകുമാറിനു കുരുക്കായത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡില്‍ ആദ്യം അവതരിപ്പിച്ചത് പത്മകുമാര്‍ എന്നാണ് എസ് ഐ ടി കണ്ടെത്തിയിട്ടുള്ളത്. പോറ്റിക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കും. ദേവസ്വം ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് തിരിച്ചടിയായത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. പോറ്റിയുമായി ആറന്മുളയിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പത്മകുമാര്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശബരിമലയില്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം. സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം. ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദര്‍ശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം ഒരു മിനിറ്റില്‍ 65 പേരാണ് പതിനെട്ടാം പടി കയറുന്നത്. കഴിഞ്ഞദിവസം ദര്‍ശനം നടത്തിയത് 80615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറോളം ക്യൂ നീണ്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :