ശബരിമലയിൽ അരവണ ക്ഷാമം! , ഭക്തർക്ക് ആകെ ലഭിക്കുക ഒരു ടിൻ അരവണയും 3 കവർ അപ്പവും മാത്രം
Updated: Mon, 21 Sep 2026 (14:06 IST)
സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ വലിയ നിയന്ത്രണം. ഒരാള്‍ക്ക് ഒരു ടിന്‍ അരവണയും 3 കവര്‍ അപ്പവും എന്ന രീതിയിലാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാലാണ് താല്‍ക്കാലിക ക്ഷാമമെന്നാണ് റിപ്പോര്‍ട്ട്. കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരെത്തിയിരുന്നു. അരവണ ശേഖരം കുറഞ്ഞതോടെ ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകള്‍ അടച്ചു. ഇവ പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.
കന്നിമാസ പൂജയ്ക്കായി 2.6 ലക്ഷം അരവണയാണ് നിര്‍മിച്ചത്. ഈ വര്‍ഷം 50,000 യൂണിറ്റ് കൂടുതല്‍ ഉത്പാദിപ്പിച്ചെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. തിങ്കളാഴ്ചയ്ക്കായി 14,000 ടിന്നില്‍ താഴെ അരവണ മാത്രമാന് ബാക്കിയുള്ളത്. അപ്പത്തിന്റെ കാര്യത്തില്‍ നിലവില്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക