സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 22 ഡിസംബര്‍ 2018 (14:55 IST)
ചെന്നൈ: മനിതി കൂട്ടയ്‌മയുടെ നേതൃത്വത്തിൽ
ശബരിമല കയറുന്നതിനായി വനിതകളുടെ സംഘം നാളെ കോട്ടയെത്തെത്തും. അവിടെനിന്നും പമ്പവഴി സബരിമലയിലെത്താണ്
വനിതകൾ തയ്യാറെടുക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 15 പേർ 50 വയസിന് താഴെയുള്ളവരാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ ഓഡീഷ, മധ്യപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്നുള്ള വനിതകളാണ് ചെറു സംഘങ്ങളായി യാത്ര തിരിച്ച് കോട്ടയത്തുനിന്നും ഒരുമിച്ച് മലകയറാൻ തയ്യാറെടുക്കുന്നത്. മല കയറുന്നതിനായി എല്ലാ യുവതികളും വ്രതത്തിലാണ്. ചിലർ നേരത്തെ മാലയിട്ടിട്ടുണ്ട്. ചിലർ പമ്പയിൽനിന്നും മാലയിടും.
ശബരിമല ദർശനം നടത്താൻ നേരത്തെ തന്ന യുവതികൾ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സംഘത്തിന് സുരക്ഷ നൽകാം എന്ന് പൊലീസ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ നിർദേശം അനുസരിച്ചായിരിക്കും എപ്പോൾ ശബരിമല കയറണം എന്ന കാര്യത്തിൽ യുവതികൾ തീരുമാനമെടുക്കുക. അതേ സമയം ചെന്നൈയിൽനിന്നും പുറപ്പെടുന്ന സംഘങ്ങളെ, സെൻട്രൽ, എഗ്മോർ സ്റ്റേഷനുകളിൽ പ്രതിഷേധക്കാർ തടഞ്ഞേക്കും എന്നും റിപ്പോർട്ടുകളുണ്ട്.