സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 22 ഡിസംബര്‍ 2018 (14:22 IST)
സൌതാംപ്ടൺ: ആറാഴ്ച മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവിനെ ആജീവനാന്തം തടവിന് ശിക്ഷിച്ച് കോടതി വിൻസ്റ്റർ ക്രൌൺ കോടതിയാണ് ഫിലിപ്പ്സ് എന്ന 17കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സംഭവത്തിൽ കുഞ്ഞിനെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തിയതിനും കുഞ്ഞിന് വൈദ്യ സഹായം നൽകാതിരുന്നതിന് മാതാവിന് 30 മാസത്തെ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അയൽവാസിയുടെ വീട്ടിലെ പാർട്ടിയിവച്ച് ബിയറും, വോഡ്കയും എക്സ്ടസി എന്ന എം ഡി എം എ മയക്കുമരുന്നും ഫിലിപ്പ്സ് ഉപയോഗിച്ചിരുന്നു. പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഫിലിപ്പ്സ് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ മൂക്ക് ഫീലിപ്പ് കടിച്ചെടൂത്തിയിരുന്നു. തലയോട്ടിയും, വരിയെല്ലുകളും കാലുകളും തകർന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കുഞ്ഞ് സോഫയിൽനിന്നും വീണ് പരിക്കേറ്റാണ് മരിച്ചത് എന്ന് ഫിലിപ്പ്സ് കോടതിയിൽ വദിച്ചു. എന്നാൽ സംഭവ ദിവസം ഇവരുടെ വീട്ടിൽനിന്നും വലിയ കരച്ചിൽ കേട്ടിരുന്നതായി അയൽക്കാർ കോടതിയിൽ മൊഴി നൽകിയിരുന്നു.
ഭാര്യ ഗർഭിണിയായിരിക്കുമ്പോഴും ഫിലിപ്പ്സ് ഭര്യയെ ഉപപദ്രവിച്ചിരുന്നു എന്നും കോടതിക്ക് ബോധ്യപ്പെട്ടു. കൃത്യം നടത്തിയതിന് ശേഷം ഫിലിപ്പ്സ് ശാന്തനായി പുറത്തെ റെസ്റ്റോറെന്റിൽ പൊയി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് ഇയാളുടെ കുറ്റവാസനയുടെ തെളിവാണെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ വദിച്ചു.