ഐഫോൺ എക്സ് ആർ ഒക്റ്റോബർ 26ന് ഇന്ത്യൻ വിപണിയിൽ

Sumeesh| Last Updated: ശനി, 20 ഒക്‌ടോബര്‍ 2018 (18:03 IST)
ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ ഒക്ടോബർ 26 മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഫോണിനായുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നീ ഓൺലൈൻ ഉ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ ഐഫോൺ എക്സ് ആർ ലഭ്യമാണ്.

ഐഫോൺ എക്സ് ആർ 64 ജിബി വാരിയന്റിന് 76,900 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 81,900 രൂപയും 256 ജിബി വാരിയന്റിന് 91,900 രൂപയുമാണ് വില നൽകണം. ബ്ലാക്ക്, വൈറ്റ്, ബ്ലു, കോറല്‍, യെല്ലോ, റെഡ് എന്നീ നിരങ്ങളിലാണ് ഫോൺ ലഭ്യമാകുക.

792×828 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.1 ഇഞ്ച് റെറ്റിന എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 12 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 7 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ ഒരുക്കിൽ നൽകിയിരിക്കുന്നത്. ഫെയിസ് ഐഡറ്റിഫിക്കേഷൻ ഉൾപ്പടെ അത്യാധുനിക സൌകര്യങ്ങളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :