ജയില്‍ ജീവിതം കഠിനമെന്റയ്യപ്പാ; രാഹുൽ ഈശ്വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജയില്‍ ജീവിതം കഠിനമെന്റയ്യപ്പാ; രാഹുൽ ഈശ്വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 sabarimala , police , sabarimala protest , rahul easwar , രാഹുൽ ഈശ്വര്‍ , ശബരിമല , ജയില്‍ , പൊലീസ്
കൊട്ടാരക്കര/പത്തനംതിട്ട| jibin| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (18:07 IST)
സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല വിഷയത്തില്‍ ജയിലില്‍ നിരാഹാരം നടത്തിയ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്. രാഹുലിന് നടുവിനു കുഴപ്പമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് കൂടുതൽ വഷളായെന്നും പൊലീസ് പറഞ്ഞു.

ശബരിമല തീർഥാടനത്തിന്റെ ഭാഗമായി രാഹുല്‍ ജയിലില്‍ ഉപവാസം തുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മൂന്നു ദിവസമായി ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിനെ സന്നിധാനത്തു നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയത്.

പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞു, ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാൻ സമ്മതിച്ചില്ല എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്‌ച അറസ്‌റ്റിലായ രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :