എസ് ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മിലേക്കെന്ന് റിപ്പോര്‍ട്ട്

  എസ് ശിവരാമന്‍ , കോണ്‍ഗ്രസ് , സിപിഎം , കെപിസിസി , സിപിഎം
പാലക്കാട്| jibin| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (12:29 IST)
മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എസ് ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും പട്ടികജാതി ക്ഷേമവകുപ്പ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചതായും ശിവരാമന്‍ അറിയിച്ചു. പാലക്കാട് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ രാജി തീരുമാനം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ശിവരാമന്‍ പറഞ്ഞു.

കെപിസിസി നിര്‍വാഹക സമിതി അംഗത്വവും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുകയാണെന്നും. അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സില്‍ തുടരാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ശിവരാമന്‍ പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് ശിവരാമന്റെ ഈ പ്രഖ്യാപനമെന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തിയ ശിവരാമന്‍ അവിടേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിപിഎം നേതൃത്വവുമായി അവസാനവട്ട ചര്‍ച്ചയും പൂര്‍ത്തിയാക്കിയെന്നാണു വിവരം. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് നടപടി നേരിട്ടതോടെയാണ് വിഎസ് അച്യുതാനന്ദന്റെ പക്ഷക്കാരനായിരുന്ന ശിവരാമന്‍ 2010 ഫിബ്രവരിയില്‍ സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ കെകെ ബാലകൃഷ്ണനെ തോല്‍പ്പിച്ചാണ് അദ്ദേഹം ആദ്യം എം.പിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :