സിപിഎം ഏറ്റവും വലിയ കര്‍ഷകവിരുദ്ധ പ്രസ്ഥാനമെന്ന് തൊഗാഡിയ

നെടുമ്പാശേരി| JOYS JOY| Last Modified വ്യാഴം, 18 ജൂണ്‍ 2015 (13:37 IST)
രാജ്യത്തെ ഏറ്റവും വലിയ കര്‍ഷകവിരുദ്ധ പ്രസ്ഥാനമാണ് സി പി എമ്മെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയിലും റഷ്യയിലും ബംഗാളിലും തകര്‍ന്നടിഞ്ഞ സി പി എമ്മിന് കേരളത്തിലും നിലനില്‍പ്പില്ലെന്നും തൊഗാഡിയ പറഞ്ഞു.

പ്രവീണ്‍ തൊഗാഡിയയെ പരിപാടിയില്‍ ക്ഷണിച്ച എസ് എന്‍ ഡി പിയുടെ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കഴിഞ്ഞ ദിവസം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :