റബ്ബര്‍ വില കുത്തനെ താഴേക്ക്, ചങ്കിടിച്ച് കര്‍ഷകര്‍

റബ്ബര്‍, വില, വിപണി, കേരളം
കോട്ടയം| VISHNU.NL| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (11:49 IST)
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ ആശങ്കിയിലാക്കിക്കൊണ്ട് റബ്ബര്‍വില്‍ കുത്തനെ താഴേക്ക്. ഒരാഴ്ച്ചക്കിടെ റബ്ബറിന്റെ 8 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നിലവില്‍ റബ്ബര്‍ കിലൊയ്ക്ക് 118 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്ന കിലോക്ക് 248 രൂപ എന്ന നിരക്കില്‍ നിന്നാണ് പടിപടിയായി റബ്ബര്‍ വില താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ നീക്കവും പാളിയതോടെ കര്‍ഷകര്‍ ആശങ്കയുടെ തീരത്താണ്. വിപണിവിലയേക്കാള്‍ അഞ്ച് രൂപ കൂട്ടി റബ്ബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു എങ്കിലും സാമ്പത്തിക പ്രതിസന്ധിയേ തുടര്‍ന്ന് ഇക്കാര്യത്തില്‍ നാളിതുവരെ അനക്കമൊന്നുമുണ്ടായിട്ടില്ല.

റബ്ബര്‍ സംഭരിക്കാന്‍ മാര്‍ക്കറ്റ് ഫെഡ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തിയെങ്കിലും നേരത്തെ എടുത്ത റബ്ബറിന്റെ പണം നല്‍കാതെ അനങ്ങില്ലെന്നാണ് അവരുടെ നിലപാട്. വില ഇനിയും ഇടിയാനാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പരിധിയില്ലാത്ത റബ്ബര്‍ ഇറക്കുമതിക്ക് കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് റബ്ബര്‍ വില താഴേക്ക് പോയി തുടങ്ങിയത്.

അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും വില കുറയുന്നതിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. കൃത്രിമ റബ്ബര്‍ ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലില്‍ നിന്നാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ കൃത്രിമ റബ്ബറിന്റെ വിലയും കുറയും. ഇത് ടയര്‍ നിര്‍മ്മാതാക്കളെ കൂടുതല്‍ കൃത്രിമ റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ കര്‍ഷകരുടെ പ്രതിസന്ധി ഉടനേയൊന്നും ഒഴിയുന്ന മട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :