കൊച്ചി|
jibin|
Last Modified വ്യാഴം, 6 നവംബര്‍ 2014 (10:58 IST)
ദിവസങ്ങളായി വില തകര്‍ച്ച നേരിടുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 19,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ 19680 രൂപയായിരുന്ന പവന്റെവില ഇന്നലെ 80 രൂപ കുറഞ്ഞ് 19600 രൂപയായിരുന്നു.
ആഗോള വിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. അമേരിക്കയിലെ സ്വർണ അവധി വ്യാപാരത്തിൽ ഇന്നലെയുണ്ടായത് 23 ഡോളറിന്റെ ഇടിവാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയില്‍ വന്‍ ഇടിവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 01.70 ഡോളര്‍ താഴ്ന്ന് 1,143.70 ഡോളറിലെത്തി. ട്രോയ് ഔൺസിന് 1,161 ഡോളറിൽ നിന്ന് ലണ്ടൻ വിപണിയിൽ വില ഇന്നലെ 1,143 ഡോലറിലേക്ക് വീണ്ടു. 2010 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ലണ്ടനിൽ വില 1,150 ഡോളറിന് താഴേക്ക് പോകുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.