ഫ്ലിപ്കാര്‍ട്ടില്‍ 32 ലക്ഷം രൂപയുടെ പുസ്തകം വില്‍പ്പനയ്ക്ക്!

ന്യൂഡല്‍ഹി| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (12:44 IST)
പ്രമുഖ ഓണ്‍ലൈന്‍ കച്ചവടസൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ 32 ലക്ഷം രൂപയുടെ ഒരു പുസ്തം വില്‍പ്പനയ്ക്ക്. അന്റോണിയ സൈനിന്റെ 'ഫോര്‍ടോള്‍ഡ്' എന്ന ചരിത്രസംബന്ധിയായ പുസ്തകത്തിന്റെ വില കണ്ടവര്‍ ഞെട്ടി. പുസ്തകത്തിന്റെ വില 32,17,223 രൂപ. ഇത് അഞ്ച് ശതമാനം കിഴിവില്‍ വില്‍ക്കുന്ന വിലയാണ്. ശരിക്കുമുള്ള വിലയാകട്ടെ 33,86,550 രൂപയും.

സംഭവം എന്തായാലും വൈറലായി. അതുകഴിഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. അതൊരു ടൈപ്പിംഗ് പിശകായിരുന്നു. യഥാര്‍ഥ വില വെറും 304 രൂപയാണ്.

199 പേജുകള്‍ മാത്രമുള്ള പുസ്തകത്തിന്റെ വില കണ്ട് പലരും കിടിലന്‍ കമന്റുകള്‍ തന്നെയിട്ടു. പുസ്തകം വാങ്ങാന്‍ വാഹനം വിറ്റു, വീടുവിറ്റു, ഭാര്യവീട് വിറ്റു. എന്നിട്ടും പണം തികയാത്തതിനാല്‍ സാക്ഷാല്‍ രജനീകാന്തിനെ വിളിച്ച് സഹായത്തിന് അഭ്യര്‍ഥിച്ചുവെന്ന് വരെ കമന്റുകള്‍ നിരന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :