റബറിന്റെ താങ്ങു വില വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:17 IST)
റബറിന്റെ താങ്ങുവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ചു രൂപ വര്‍ധിപ്പിക്കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിപണി വിലയില്‍ നിന്നും അഞ്ചുരൂപ കൂട്ടിയാണ് താങ്ങു വില നിശ്ചയിക്കുക.

വിലത്തകര്‍ച്ച കര്‍ഷകരെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് സര്‍ക്കാരിന്റെ ആശ്വാസ നടപടി. കര്‍ഷകരില്‍ കൂടുതല്‍ റബര്‍ സംഭരിക്കാനും തീരുമാനമായിട്ടുണ്ട്.കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സംഘം ഇടപെടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെഎം മാണിയും റബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് അവതരിപ്പിച്ച് അടിയന്തര പരിഹാരം കാണാനും തീരുമാനിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :