പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ശരീരത്തില്‍ 30 വെട്ട്, തലയില്‍ മാത്രം ആറെണ്ണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (10:06 IST)
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശരീരത്തില്‍ 30 വെട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ മാത്രം ആറുവെട്ടുകളാണ് ഉള്ളത്. ഈ വെട്ടുകള്‍ ആഴത്തിലുള്ളതായിരുന്നു. അതേസമയം ഇയാളുടെ കാലിനും കൈക്കും 24 വെട്ടേറ്റിട്ടുണ്ട്. ആളുകള്‍ നോക്കി നില്‍ക്കെയാണ് 27കാരനായ സഞ്ചിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് ബൈക്കില്‍ മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപി ഐയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :