കണ്ണൂർ|
JOYS JOY|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (18:54 IST)
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടുക്കാപാലം ആർ എസ് എസ് മണ്ഡലം കാര്യവാഹക് പാലക്കാവ് സുകേഷിനാണ് വെട്ടേറ്റത്. ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
തലയിലും കൈയിലും വയറിലുമാണ് സുകേഷിന് വെട്ടേറ്റത്. ഇയാളെ, തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുക്കാപാലത്ത് സുഹൃത്തിന്റെ വീടുപണിയുമായി ബന്ധപ്പെട്ട ജോലികളില്‍ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് സുകേഷിന് വെട്ടേറ്റത്.
അക്രമിസംഘം വീടിനു നേരെ ബോംബെറിഞ്ഞ് പരിസരത്ത് ഭീതി പടർത്തിയ ശേഷം സുകേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സുകേഷിന്റെ സുഹൃത്തുക്കളായ സന്തോഷ്, ദീപേഷ്, അരുൺ എന്നിവർക്ക് ഇരുമ്പുവടികൊണ്ടുള്ള മർദനമേറ്റു.