തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 20 ജൂലൈ 2017 (20:22 IST)
മെഡിക്കൽ കോളജ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ ബിജെപി സഹകരണ സെൽ കണ്‍വീനർ ആർഎസ് വിനോദിനെ പാർട്ടിയിൽനിന്നു പുറത്താക്കി.
വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്നും പ്രവർത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നും
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. വിനോദ് വർക്കല എസ്ആർ കോളജ് ഉടമ ആർ ഷാജിയിൽനിന്ന് 5.60 കോടി രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ.