രാം നാഥ് കോവിന്ദ് പ്രഥമ പൌരന്‍

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി| സജിത്ത്| Last Updated: വ്യാഴം, 20 ജൂലൈ 2017 (16:47 IST)
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിന് മികച്ച ലീഡാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്
65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചത്. പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

അന്തിമഫലം വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപിക്കുക. കോവിന്ദിന് മുന്നണിക്കു പുറത്തുനിന്നും പിന്തുണ ലഭിച്ചിരുന്നു. മൂന്നില്‍ രണ്ടിനടുത്ത ഭൂരിപക്ഷമാണ് ഇപ്പോള്‍ എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അതിനിടെ, ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 പേരുടെയും ഗോവയില്‍ 17 എംഎല്‍എമാരില്‍ 11 പേരുടെയും പിന്തുണ മാത്രമാണ് മീരാ കുമാറിനു ലഭിച്ചത്.

രാവിലെ 11നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടണ്ണല്‍ ആരംഭിച്ചത്. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്. തുടര്‍ന്നു സംസ്ഥാന നിയമസഭകളില്‍ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകള്‍, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിലും എണ്ണി തുടങ്ങി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമാണ് വോട്ടര്‍മാര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :