ആലപ്പുഴ|
സജിത്ത്|
Last Modified വ്യാഴം, 20 ജൂലൈ 2017 (12:47 IST)
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മെഡിക്കല്‍ കോളേജ് കോഴവിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവെയാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം.
കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളതെന്നും റിപ്പോര്‍ട്ട് പുറത്തെത്തിയതിനു പിന്നില്‍ കോഴ കിട്ടിയവരും കിട്ടാത്തവരും
തമ്മിലുള്ള തര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ തമ്മിലുള്ള അനൈക്യം മൂലമാണ് ഈ വിഷയത്തിന്മേലുള്ള റിപ്പോര്‍ട്ട് പുറത്തെത്തിയത്.
ഈ കോഴയിടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്. ബി ജെ പി സംസ്ഥാന നേതൃത്വം അഴിമതിയില്‍ മുങ്ങിത്താഴുമ്പോള്‍ നാറുന്നത് പ്രധാനമന്ത്രിയാണെന്നും മോദിയെ കേരളാ നേതൃത്വം അപമാനിച്ചുവെന്നും അദ്ദേഹത്തോട് നീതിയോ മര്യാദയോ ഇവിടുത്തെ നേതാക്കള്‍ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി നേതാക്കള്‍ ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അമിത് ഷായും നരേന്ദ്ര മോദിയും ഇടപെട്ട് കേരളാ ബിജെപിഘടകത്തെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.