സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 14 ഡിസംബര്‍ 2022 (12:03 IST)
വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച കുറുപ്പിലാണ് താരം വിരമിക്കുന്നതിനെ കുറിച്ചുള്ള സൂചന നല്‍കുന്നത്. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്ന് ക്രിസ്ത്യാനോ കുറിപ്പില്‍ പറയുന്നു. അതിനായി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും ഇതുവരെ നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി എന്നും താരം പറഞ്ഞു.
16 വര്‍ഷം 5 ലോകകപ്പുകളില്‍ ആയി ഈ സ്വപ്നത്തിന് പിന്നാലെ പോയെങ്കിലും സാധിച്ചില്ല. ആരാധകര്‍ വലിയ പിന്തുണ നല്‍കി. നിര്‍ഭാഗ്യവശാല്‍ എല്ലാം അവസാനിച്ചു. പോര്‍ച്ചുഗലിനായുള്ള ആത്മസമര്‍പ്പണം ഒരിക്കലും അവസാനിക്കുകയില്ലെന്നും ഇനി ഒരു നല്ല ഉപദേശകന്‍ ആയിരിക്കുമെന്നും അദ്ദേഹം കുറിച്ചു.