അനുബന്ധ വാര്‍ത്തകള്‍
- ഒഴിവുകാലം ആഘോഷിച്ച് ഗ്രേസ് ആന്റണി, ചിത്രങ്ങള്‍
- അറബിക്കടലിലെ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കോഴിക്കോട് മഴ മുന്നറിയിപ്പ്; മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം
- ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം, അംബസഡറുമായി കൂടിക്കാഴ്ച നടത്തി
- ഒരാള്‍ക്ക് ഒരുദിവസം ജീവിക്കാന്‍ എത്ര കലോറി ഊര്‍ജം ആവശ്യമാണ്?
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി; രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്കി തമിഴ്നാട്
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്കി തമിഴ്നാട്. ഡിസംബര്‍ മൂന്നിനാണ് ജലനിരപ്പ് 140 അടിയായി ഉയര്‍ന്നിരുന്നത്. തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതും കേരളത്തിലെ തുടരുന്ന മഴയും ആണ് ജലനിരപ്പുയരാന്‍ കാരണം. നിലവില്‍ സെക്കന്‍ഡില്‍ 511 അടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ ജലം തമിഴ്നാട് കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.