അനുബന്ധ വാര്‍ത്തകള്‍
- മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; 17കാരി തൂങ്ങിമരിച്ചു
- Sharon Raj Murder Case - Greeshma: വധശിക്ഷ ഒഴിവാക്കണം; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍
- കെ.രാധാകൃഷ്ണന് എംപിയുടെ അമ്മ അന്തരിച്ചു
- ഗ്യാലക്സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും
- സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ
ആലപ്പുഴയിൽ മുക്കുപണ്ടവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ നോർത്ത് പൊലീസ് പിടികൂടി. അവലൂക്കുന്നു തെക്കേവീട്ടിൽ അജിത്ത് മോനെ(30) ആണ് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എംകെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ താമസിക്കുന്ന വീടിനു സമീപത്തെ സ്ഥാപനമായതിനാൽ ഇയാൾക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും കഴിഞ്ഞിരുന്നു. എസ് ഐമാരായ ജേക്കബ്, കൃഷ്ണലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സമാനകേസിൽ 6 മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു