കെ.രാധാകൃഷ്ണന്‍ എംപിയുടെ അമ്മ അന്തരിച്ചു

സംസ്‌കാരം ഇന്ന് നടക്കും

K Radhakrishnan
രേണുക വേണു| Last Modified വ്യാഴം, 6 ഫെബ്രുവരി 2025 (08:40 IST)
K Radhakrishnan

ആലത്തൂര്‍ എംപിയും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കെ.രാധാകൃഷ്ണന്‍ തന്നെയാണ് അമ്മയുടെ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ' ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു' എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധാകൃഷ്ണന്‍ കുറിച്ചത്.

സംസ്‌കാരം ഇന്ന് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :