ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

ഒരു മണിക്കൂര്‍ നീണ്ട മെട്രോ റൈഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ലൈവ് ഡെമോണ്‍സ്‌ട്രേഷനും ക്യു ആന്‍ഡ് എ സെഷനുമുണ്ടായി

Samsung A 25 Series
രേണുക വേണു| Last Modified ബുധന്‍, 5 ഫെബ്രുവരി 2025 (20:16 IST)

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സ് റീട്ടെയില്‍ നെറ്റ്‌വര്‍ക്കായ മൈജിയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റായി ഗ്യാലക്‌സി എസ്25 സീരീസ് അവതരിപ്പിച്ച് സാംസങ്. മൈജി എസ്25 മെട്രോ - എഐയുടെ ഗ്യാലക്‌സിയിലേക്ക് ഒരു യാത്ര എന്നായിരുന്നു പരിപാടിയുടെ പേര്.

ഒരു മണിക്കൂര്‍ നീണ്ട മെട്രോ റൈഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ലൈവ് ഡെമോണ്‍സ്‌ട്രേഷനും ക്യു ആന്‍ഡ് എ സെഷനുമുണ്ടായി. ഒപ്പം
സാംസങ് ഗ്യാലക്‌സി എസ്25 പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ ഇന്‍ഫുളവന്‍സര്‍മാരായ കോള്‍ മി ഷസാം, ഹാഷിര്‍ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

വണ്‍ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാര്‍ട് ഫോണുകളാണ് ഗ്യാലക്‌സി എസ്25 സീരീസിലുള്ളത്. ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാന്‍ സാംസങ് എസ് 25ല്‍ സാധിക്കും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, കോള്‍ ട്രാന്‍സ്‌ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകള്‍ എസ് 25 ല്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പേഴ്‌സണലൈസ്ഡ് എഐ ഫീച്ചറുകള്‍ക്കായി പേഴ്‌സണല്‍ ഡാറ്റ എഞ്ചിനും ഗ്യാലക്‌സി എസ്25 സീരീസിലുണ്ട്. എല്ലാ വ്യക്തി വിവരങ്ങളും സ്വകാര്യവും ക്‌നോക്‌സ് വാള്‍ട്ടിനാല്‍ സുരക്ഷിതവുമായിരിക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്‌റ്റോഗ്രഫിയും ഗ്യാലക്‌സി എസ്25ല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗ്യാലക്‌സി എസ് സീരിസിലെ തന്നെ ഏറ്റവും കരുത്തേറിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ആണ് ഗ്യാലക്‌സി എസ്25 സീരിസിന് കരുത്ത് പകരുന്നത്. ഹൈ റസല്യൂഷന്‍ സെന്‍സറുകളും പ്രൊ വിഷ്വല്‍ എഞ്ചിനുമായി എല്ലാ റേഞ്ചിലും അള്‍ട്ര ഡീറ്റിയല്‍ഡ് ഷോട്ട്‌സ് ഗ്യാലക്‌സി എസ്25 ഉറപ്പുനല്‍കുന്നു. അപ്‌ഗ്രേഡ് ചെയ്ത പുതിയ 50 എംപി അള്‍ട്രവൈഡ് ക്യാമറ സെന്‍സറാണ് ഗ്യാലക്‌സി എസ്25 അള്‍ട്രയിലുള്ളത്. വീഡിയോകളിലെ അനാവശ്യ നോയ്‌സുകള്‍ ഒഴിവാക്കുന്നതിനായി ഓഡിയോ ഇറേസറും ഗ്യാലക്‌സി എസ്25ലുണ്ട്.

ഗ്യാലക്‌സി എസ് സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതും ദീര്‍ഘനാള്‍ ഈടു നില്‍ക്കുന്നതുമായ മോഡലാണ് ഗ്യാലക്‌സി എസ് 25 അള്‍ട്ര. 7 വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഒഎസ് അപ്‌ഗ്രേഡുകളും ലഭ്യമാകും.

എല്ലാ മുന്‍നിര ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഗ്യാലക്‌സി എസ്25 സീരീസ് പ്രീബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. https://www.samsung.com/in/live-offers/ എന്ന ലിങ്കില്‍ സാംസങ് ലൈവിലും ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്ക് ചെയ്യാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്‍
വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; ...

വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സഹോദരനെ കുത്തി !
കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി ...

Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിക്ക് സാധ്യത
മാര്‍ച്ച് 23 ഞായറാഴ്ചയാണ്. മാര്‍ച്ച് 24, 25 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഒന്‍പത് ...