1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road accident turned murder 2 arrested

വയോധികനെ ലോറിക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തി: രണ്ടു പേർ അറസ്റ്റിൽ

Murder Thirunellayi Palakkad
കൊലപാതകം തിരുനെല്ലായി പാലക്കാട്
പാലക്കാട് : റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കടിയിൽ വയോധികൻ മരിച്ചു കിടന്ന സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയതി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ അറസ്റ്റിലായി. തിരുനെല്ലായി പുഴയ്ക്കരുകിൽ താമസിക്കുന്ന രാജാമണി (65) യെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുനെല്ലായി സ്വദേശികളായ രതീഷ് എന്ന കുട്ടൻ (49), പോൾസൺ (50) എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
 
രാജാമണി മരിച്ചതിൻ്റെ തലേ ദിവസം മൂവരും ചേർന്നു മദ്യപിക്കുന്നതിനിടെ വാക്കേറ്റവും തുടർന്ന് അടിപിടിയും ഉണ്ടായി. കടുത്ത മർദ്ദനമേറ്റു രാജാമണിയുടെ വാരിയെല്ലുകൾ പൊട്ടുകയും മരിക്കുകയുമാണ് ഉണ്ടായത്.
 
എന്നാൽ അടിപിടിക്കിടെ രാജാമണി കൈയിലുണ്ടായിരുന്ന കൊടുമ്പാൾ ഉപയോഗിച്ചു പോൾ സന്നെ വെട്ടിയിരുന്നു. സംഭവത്തിനു ശേഷം ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സിക്കാൻ എത്തിയിരുന്നു. ടൗൺ സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അടുത്ത ലേഖനം
US Election 2024, All things to know: കൂടുതല്‍ വോട്ട് കിട്ടിയവരല്ല ജയിക്കുക; യുഎസ് പ്രസിഡന്റ് ആകാന്‍ ഇലക്ടറല്‍ കോളേജ് പിടിക്കണം