കള്ളനോട്ട് ശ്യംഖലയിലെ തിരുനെൽവേലി സ്വദേശി പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 3 നവം‌ബര്‍ 2024 (15:58 IST)
തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയിൽപ്പെട്ടയാളെ തമ്പാനൂർ പൊലീസ് പിടികൂടി. തിരുനൽവേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടുമായി എത്തി വലിയ ഹോട്ടലുകളിൽ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി ഡ്രൈവർമാർക്കും നൽകി വെളുപ്പിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് തമ്പാനൂരും കഴക്കൂട്ടത്തും തട്ടിപ്പ് നടത്തിയതിന് പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സഞ്‍ജയ് വർമ്മക്കെതിരെ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :