വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 23 ജൂലൈ 2021 (15:35 IST)
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി.എം.സുനിലാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസമാണ് വനിതാ ഹോസ്റ്റലിനു സമീപം നഗ്‌നതാ പ്രദര്‍ശനം നടന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടത്. പരിയാരം പോലീസും നാട്ടുകാരും മെഡിക്കല്‍ കോളേജ് അധികാരികളും ഇയാളെ പിടികൂടാന്‍ ദിവസങ്ങളായി നടത്തിയ പരിശ്രമത്തിനു ഒടുവിലാന്‍ ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പിടികൂടിയത്.

ഹോസ്റ്റലിനു സമീപത്ത് സി.സി.ടി.വികളും തെരുവ് വിളക്കുകളും സ്ഥാപനയ്ക്കാനും തീരുമാനമായിരുന്നു. ഇതിനൊപ്പം ഹോസ്റ്റലിനടുത്ത് പോലീസ് പട്രോളിങ് ഊര്ജിതമാക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സമീപ പ്രദേശങ്ങളിലെ വിവിധ സിസി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സുനിലിനെ കുറിച്ചുള്ള സൂചന കിട്ടിയത്. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :