1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road accident Nattakam Eeratupetta

അഞ്ജാത വാഹനമിടിച്ച് ബാലിക മരിച്ചു

Road-accident
കോട്ടയം: റോഡരുകില്‍ നിന്ന ബാലിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സഫാ നഗര്‍ വടയത്തറ സലീമിന്റെ മകള്‍ അഹാന മാറിയ എന്ന ആറുവയസുകാരിയാണ് മരിച്ചത്. നാട്ടകം പാറേച്ചാല്‍ ബൈപ്പാസില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.  
 
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത ശേഷം കാറില്‍ നിന്നിറങ്ങി വഴിയരുകില്‍ നില്‍ക്കുമ്പോഴാണ് അമിത വേഗത്തിലെത്തിയ ഒരു കാര്‍ കുട്ടിയെ ഇടിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഗുരുതരാവസ്ഥയില്‍ ആയ കുട്ടിയെ ഉടന്‍ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
തൃശൂര്‍ ജില്ലയില്‍ 144 പ്രകാരം കേസെടുത്ത് തുടങ്ങി